Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ ഈ വർഷത്തെ ഹജ്ജ് ക്യാമ്പിന് സമാപനം. അവസാന വിമാനത്തിൽ 322 പേരാണ് ഹജ്ജിന് പുറപ്പെട്ടത്. സൗദി എയർലൈൻസിൻ്റെ 9 വിമാനങ്ങൾ ഈ വർഷം സർവ്വീസ് നടത്തിയത് കണ്ണൂർ വിമാനത്താവളത്തിൻ്റെ പോയിൻ്റ് ഓഫ് കോൾ പദവി എന്ന ആവശ്യത്തിനും കരുത്ത് പകരും. തിങ്കളാഴ്ച പുലർച്ചെ 1.55 ന് സൗദി എയർലൈൻസിൻ്റെ എസ് വി 5619 വിമാനം പറന്നുയർന്നതോടെ കണ്ണൂർ എംബാർക്കേഷൻ പോയൻ്റിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് വിജയകരമായ പരിസമാപ്തി. 166 സ്ത്രീകൾ ഉൾപ്പെടെ 322 പേരാണ് അവസാന വിമാനത്തിൽ ഹജ്ജിന് പുറപ്പെട്ടത്. 9 വിമാനങ്ങളാണ് ഈ വർഷം കണ്ണൂരിൽ നിന്നും ഹജ്ജ് സർവ്വീസ് നടത്തിയത്.കഴിഞ്ഞ വർഷത്തേക്കാൾ 1200 പേർ ഇത്തവണ അധികമായി യാത്ര ചെയ്തു. സൗദിഎയർലൈൻസിൻ്റെ വൈഡ് ബോഡി വിമാനങ്ങളാണ് കണ്ണൂരിൽ നിന്നും സർവ്വീസ് നടത്തിയത്. വലിയ വിമാനങ്ങൾക്ക് സർവ്വീസ് നടത്താൻ വേണ്ട എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് കണ്ണൂർ വിമാനത്താവളം വീണ്ടും തെളിയിച്ചു. ഇത് പോയിൻ്റ് ഓഫ് കോൾ പദവി എന്ന കണ്ണൂരിൻ്റെ ആവശ്യം കേന്ദ്രത്തിന് മുന്നിൽ കൂടുതൽ ശക്തമാക്കാൻ സഹായകരമാകും. പോയിൻ്റ് ഓഫ് കോൾ പദവി ലഭിച്ചാൽ മാത്രമേ വിദേശവിമാന കമ്പനികൾക്ക് സർവ്വീസ് നടത്താൻ കഴിയൂ.