പഴയങ്ങാടിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു പത്തുപേർക്ക് പരുക്കേറ്റു
പഴയങ്ങാടി : പഴയങ്ങാടിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു പത്തുപേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ പഴയങ്ങാടി റെയിൽവെ സ്റ്റേഷന് സമീപമാണ് അപകടം.പരുക്കേറ്റ യാത്രക്കാരെ നാട്ടുകാരും പൊലിസും പഴയങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസുകളുടെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ആർക്കും ഗുരുതര പരുക്കില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം ട്രാഫിക് നിയന്ത്രണത്തിൽ നിന്നിരുന്ന ഹോം ഗാർഡിനെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ച ബ്രീസ് എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ട ഒരു ബസ്. ഈ ബസ് അന്നേ ദിവസം തന്നെ പിടികൂടി പോലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഇതിന്റെ വീഡിയോ കേരള പോലീസ് സാമൂഹിക മാധ്യമങ്ങളിൽ റീൽ ആയി പങ്കുവെച്ചിരുന്നു. അന്ന് പിഴ ഈടാക്കി ബസ് വിട്ടയച്ചിരുന്നു. മണിക്കൂറുകൾക്കു ള്ളിലാണ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടിരിക്കുന്നത്