ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചിക പീഡനവും അപമാനവും നേരിട്ടുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കൊല്ലം : ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചിക പീഡനവും അപമാനവും നേരിട്ടുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഗർഭിണിയായിരുന്നപ്പോൾ പോലും വിപഞ്ചികക്ക് ക്രൂര പീഡനം ഏൽക്കേണ്ടി വന്നുവെന്നും കഴുത്തിൽ ബെൽറ്റിട്ട് മുറുക്കുകയും മർദിക്കുകയും വീട്ടിൽ നിന്ന് ഇറക്കി വിടുകയും ചെയ്തുവെന്നും കുടുംബം ആരോപിച്ചു. നിധീഷ് സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചിരിക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിപഞ്ചിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് ശേഷം ഡിലീറ്റ് ചെയ്തത് എന്നതരത്തിലാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. നിതീഷിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു വെന്ന് വിപഞ്ചിക പറഞ്ഞിരുന്നതായും കുടുംബം പറഞ്ഞു. പല ദിവസങ്ങളിലും നിതീഷ് വീട്ടിലെത്താറില്ലെന്നും ഈ സ്വഭാവത്തെ പിതാവും സഹോദരിയും പിന്തുണച്ചിരുന്ന തായും വിപഞ്ചിക പറയുന്ന ഓഡിയോയും കുടുംബം പുറത്തുവിട്ടു.
പീഡനം സഹിക്കാൻ കഴിയാതെ വിപഞ്ചിക നാട്ടിലേക്കു മടങ്ങാൻ ശ്രമിച്ചപ്പോൾ കുഞ്ഞിന്റെ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ നിതീഷ് കൈക്കലാക്കി. ഇതുമൂലം വിപഞ്ചികക്ക് നാട്ടിലേക്ക് വരാൻ കഴിഞ്ഞില്ല. വിപഞ്ചിക സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ആത്മഹത്യക്കുറിപ്പ് വഴിയാണ് ഭർത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനൻ എന്നിവരിൽ നിന്ന് കൊടിയ പീഡനം നേരിടുകയാണെന്ന വിവരം പുറത്തറിഞ്ഞത്. നിതീഷ് വിവാഹ മോചനത്തിനു ശ്രമിക്കുന്നുണ്ടെന്നും അതു നടന്നാൽ ജീവിച്ചിരിക്കില്ലെന്നും വിപഞ്ചിക അമ്മയോടു പറഞ്ഞിരുന്നു. ഇതിനിടെയാണ് വിവാഹ മോചനം വേണമെന്നാവശ്യപ്പെട്ട് നിതീഷ് വക്കീൽ നോട്ടിസ് അയച്ചത്. ഇതായിരിക്കാം ആത്മഹത്യയുടെ കാരണം എന്നാണ് കുടുംബം കരുതിയത്. ഇതിനിടെയാണ് ആത്മഹത്യക്കുറിപ്പ് ലഭിച്ചത്. ഇതിലൂടെയാണ് പീഡനവിവരങ്ങളും നിതീഷിന്റെ സ്വഭാവ വൈകൃതങ്ങളും എല്ലാം കുടുംബം അറിയുന്നത്.