ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
കണ്ണൂർ : ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഇരിട്ടി റൂട്ടിൽ ആനപ്പന്തിക്കും അങ്ങാടിക്കടവിനും ഇടയിൽ റോഡരികിലെ കുളത്തിലേക്ക് കാർ മറിഞ്ഞാണ് അപകടം. അങ്ങാടിക്കടവിലെ കുറിച്ചിക്കുന്നേൽ ബെന്നി ജോസഫിൻ്റെ മകൻ ഇമ്മാനുവേൽ (24) ആണ് മരിച്ചത് അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.