യംങ്ങ് മൈൻഡ്സ് ഇൻറ്റർ നാഷണൽ കണ്ണൂർ റീജിയൻ പി എസ് റ്റി ട്രൈനിംഗ് പ്രോഗ്രാo സംഗടിപ്പിച്ചു
വയനാട് : യംങ്ങ് മൈൻഡ്സ് ഇൻറ്റർ നാഷണൽ കണ്ണൂർ റീജിയൻ വയനാട് കരാപ്പുഴ വില്ലേജ് റിസോട്ടിൽ പി എസ് റ്റി ട്രൈനിംഗ് പ്രോഗ്രാo സംഗടിപ്പിച്ചു. നൂറിലതികം പേർ പങ്കെടുത്തു. കണ്ണൂർ യങ് മൈൻഡ്സ് ഇന്റർ നാഷണൽ റീജിയൻ മൂന്നിലെ ക്ലബ്ബ്കളിലെ ഭാരവാഹികൾക്കും ലീഡേഴ്സിനുമുള്ള നേതൃത്വ പരിശീലനം പരിപാടി നടത്തി . രണ്ടു ദിവസം നീണ്ടിന്ന ക്യാമ്പിൽ നൂരിലധികം പേർ പങ്കെടുത്തു. യംങ്ങ് മൈൻഡ്സ് ഇന്റർനാഷണാലിന്റെ ഇന്റർനാഷണൽ ഗ്രാൻഡ് കൌൺസിൽ ചെയർമാൻ കെ എം സ്കറിയാച്ചൻ പരിപാടി ഉത്ഘാടനം ചെയ്തു.
ക്യാമ്പിന്റെ ഭാഗമായി വിവിധയിനം മൽസരങ്ങളും കലാപരിപാടികളും നടന്നു. താഴെ കിടയിലുള്ളവരെയും, യുവജനങ്ങളെയുo, വനിതകളെയും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യ ഏരിയ സെക്രട്ടറി മൈക്കിൾ കെ മൈക്കിൾ വിശദമായക്ലാസ് എടുത്തു റീജിയണൽ ചെയർമാൻ കെ. രഞ്ജിത്കുമാർ റീജിയണൽ സെക്രട്ടറി രാജേഷ് ഗോപാൽ, ട്രെഷ റർ എം പ്രമോദ് എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി. ഇന്റർനാഷണൽ ട്രൈനെർ ആഗസ്റ്റിൻ ഫ്രാൻസിസ്, ഏരിയ സെക്രട്ടറി മൈക്കിൾ കെ മൈക്കിൾ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.