കണ്ണൂർ സെൻട്രൽ ജയിലിലെ ബാത്ത് റൂമിന്റെ സ്ലാബിനടിയിൽ ഒളിപ്പിച്ച മൊബൈൽ ഫോൺ കണ്ടെത്തി
by
ZealTv
December 13, 2024
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിലെ ബാത്ത് റൂമിന്റെ സ്ലാബിനടിയിൽ ഒളിപ്പിച്ച മൊബൈൽ ഫോൺ കണ്ടെത്തി. പത്താം ബ്ലോക്ക് ഡി ബാരക്കിലെ 11-ാം സെൽ ബാത്ത് റൂം ബ്ലോക്കായതിനെ തുടർന്ന് സ്ലാബ് നീക്കിയപ്പോഴാണ് ഫോൺ കണ്ടെത്തിയത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലിസ് കേസെടുത്തു.