ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ AKTA ചെമ്പേരി യൂണിറ്റ് സമ്മേളനം നടത്തി
ചെമ്പേരി : ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ AKTA ചെമ്പേരി യൂണിറ്റ് സമ്മേളനം നടത്തി. എ കെ ടി എ ചെമ്പേരി യൂണിറ്റ് സമ്മേളനം അമല ഓഡിറ്റോറിയത്തിൽ വച്ച് നടത്തി പ്രസിഡണ്ട് കെ പി രാഘവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ലീലാമ്മ ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു ഉദ്ഘാടനം ജില്ലാ സെക്രട്ടറി ഇ ജനാർദ്ദനൻ നടത്തി പ്രായാധിക്കാത്താലും രോഗത്താലും പണിയെടുക്കാൻ സാധിക്കാത്ത രണ്ടുപേർക്ക് ധനസഹായം ചെയ്തു ബൈക്ക് അപകടത്തിൽ പരിക്കേറ്റ ഒരു മെമ്പറുടെ മകന് ചികിത്സാ സഹായം ചെയ്തു കറണ്ട് ചാർജ് വർദ്ധനവിനെതിരെ പ്രതിഷേധിച്ചു വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മെമ്പർമാരുടെ മക്കളെ സംഘങ്ങളിൽ വെച്ച് അനുമോദിച്ചുവരവ് ചെലവ് കണക്ക് ട്രഷറർ എൻ ജെ പോൾ അവതരിപ്പിച്ചു യോഗത്തിൽ ഏരിയ സെക്രട്ടറി കെ വി കൃഷ്ണൻ ജോയിൻ സെക്രട്ടറി സതീഷ് കുമാർ എന്നിവർ പങ്കെടുത്തു കഴിഞ്ഞ 14 വർഷമായി സെക്രട്ടറി ആയിരുന്ന ലീലാമ്മ ജോർജിനെ ആദരിച്ചു പുതിയ ഭാരവാഹികളായി പ്രസിഡന്റ് കെ പി രാഘവൻ സെക്രട്ടറി എൻ ജെ പോൾ ട്രഷറർ എൽസി വി വി എന്നിവരെ തിരഞ്ഞെടുത്തു