കണ്ണൂർ ഇരിട്ടിയിൽ എംഎസ്എഫ് കണ്ണൂര് ജില്ലാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു
കണ്ണൂർ : ഇരിട്ടിയിൽ എംഎസ്എഫ് കണ്ണൂര് ജില്ലാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു. മുഹമ്മദ് നൈസാമിനാണ് വെട്ടേറ്റത്. ബൈക്കിലും കാറിലുമെത്തിയ സംഘമാണ് ആക്രമിച്ചത്. ആക്രമണത്തി ന് പിന്നിൽ എസ്ഡിപിഐയാണെന്ന് എംഎസ്എഫ് ആരോപിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ഇരിട്ടി വിളക്കോട് വെച്ചാണ് ആക്രമണമു ണ്ടായത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.