ഫെബ്രുവരി 12 ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കെഎസ്ടിഎ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു
തളിപ്പറമ്പ : തൊഴിൽ സമയം, മിനിമം വേതനം, തൊഴിൽ സുരക്ഷ, ക്ഷേമ പദ്ധതികൾ, സംഘടിക്കാനുള്ള സ്വാതന്ത്ര്യം എന്നീ അവ കാശങ്ങളെല്ലാം കവർന്നെടുക്കുന്ന തൊഴിൽ കോഡുകൾ പിൻവലിക്കാൻ ആവശ്യപ്പെട്ട് ഫെബ്രുവരി 12 ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കെഎസ്ടിഎ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഗ്രാമീണ ജനതയുടെ ജീവിതോപാധിയായ തൊഴിലുറപ്പ് നിയമം തന്നെ അട്ടിമറിച്ച് കോടിക്കണക്കിന് ജനങ്ങളെ പട്ടിണിയി ലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിടുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധിക്കണ മെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പാക്കുക , പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, ടെറ്റ് കേന്ദ്രസർക്കാർ നിയമനിർമാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തളിപ്പറമ്പ് കെ ബാലകൃഷ്ണൻ മാസ്റ്റർ നഗറിൽ (കെകെഎൻ പരിയാരം സ്മാരക ഹാളിൽ ) രണ്ടു ദിവസമായി നടന്ന സമ്മേളനം ഭാരവാഹി തെരഞ്ഞെടുപ്പ്, പ്രമേയാവതരണം എന്നിവയോടെ സമാപിച്ചു. സമാപന ദിവസം എം വി ഗോവിന്ദൻ എംഎൽഎ സമ്മേളനത്തെ അഭിവാദ്യംചെയ്ത് സംസാരിച്ചു. സമ്മേളന ത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീർ എം വി ഗോവിന്ദൻ പ്രകാശനം ചെയ്തു. ഡോ. പി കെ ഗോപൻ സാംസ്കാരിക പ്രഭാഷണം നടത്തി. ഹാൻവീവ് ചെയർമാൻ ടി കെ ഗോവിന്ദൻ, സ്വാഗത സംഘം ചെയർമാൻ കെ സന്തോഷ്, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി കെ ശ്യാമള, സി അശോക്കുമാർ, കെഎസ്ടിഎ സംസ്ഥാന ട്രഷറർ എ കെ ബീന സംസ്ഥാന വൈസ് പ്രസിഡണ്ട് കെ സി മഹേഷ്, സംസ്ഥാന കമ്മിറ്റിയംഗ ങ്ങളായ ടി രജില, കെ രഞ്ജിത്ത്, ജില്ലാ വൈസ് പ്രസിഡൻ്റ് വി സ്വാതി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ സി സുധീർ എന്നിവർ സംസാരിച്ചു. സംഘടന റിപ്പോർട്ടിൻമേലുള്ള ചർച്ചക്ക് കെ വി അനീഷ് ലാൽ മറുപടി പറഞ്ഞു. സ്വാഗത സംഘം ജനറൽ കൺവീനർ കെ പി റിജു നന്ദി പറഞ്ഞു. കെഎസ്ടിഎ ജില്ലാ പ്രസിഡൻ്റായി കെ പ്രകാശനെയും സെക്രട്ടറിയായി കെ സി സുനിലിനെയും തളിപ്പറമ്പിൽ ചേർന്ന ജില്ലാ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. വി വി വിനോദ് കുമാറാണ് ട്രഷറർ.