കണ്ണൂർ ചാല മാളികപറമ്പ് ഗ്രൗണ്ടിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർ
by
ZealTv
June 29, 2024
കണ്ണൂർ : കണ്ണൂർ ചാല മാളികപറമ്പ് ഗ്രൗണ്ടിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർ. ആൾ താമസമില്ലാത്ത വീടിന്റെ മുകളിലാണ് പുലർച്ചെ ഡ്രൈവർമാർ പുലിയെ കണ്ടത്.കഴിഞ്ഞ ദിവസം മമ്മാക്കുന്ന് ഭാഗത്തും പുലിയെ കണ്ടിരുന്നു. പോലീസും വനം വകുപ്പും സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.