
ലോക പരിസ്ഥിതി ദിനത്തിൽ കണ്ണൂർ ജില്ലാ കെ എം സി സി വൃക്ഷ തൈകൾ നട്ട് പിടിപ്പിച്ചു
കണ്ണൂർ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കെ എം സി സി ഖത്തർ കണ്ണൂർ ജില്ല കമ്മിറ്റി ആസ്റ്റർ മെഡിക്കൽ കെയറുമായി സഹകരിച്ച് പരിസ്ഥിതി ദിനം ആചരിച്ചു. കെ എം സി സി ഖത്തർ പ്രസിഡൻ്റ് ഡോക്റ്റർ അബ്ദു സമദ് , ആസ്റ്റർ മെഡിക്കൽ കെയർ സി ഇ ഒ കപിൽ ചിബ് എന്നിവർ ചേർന്ന് വൃക്ഷ തൈകൾ നട്ട് പിടിപ്പിച്ചു കൊണ്ട് പരിപാടി ഉൽഘാടനം ചെയ്തു.
ചടങ്ങിൽ വെച്ച് വൃക്ഷ തൈകൾ വിതണവും നടത്തി. ഒരു വർഷം നീണ്ടു നിൽക്കുന്ന ‘കണ്ണൂർ ഡേയ്സ്’ ൻ്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കെ എം സി സി ഖത്തർ ട്രഷറർ പി എസ് എം ഹുസൈൻ, ആസ്റ്റർ മാർക്കറ്റിംഗ് മാനേജർ സുമിത്ത് ബദ്ര, ഓപ്പറേഷൻ മാനേജർ സജിത്ത് വി പിള്ളൈ, റഹീസ് പെരുമ്പ, നൗഷാദ് മാങ്കടവ്, സൈഫുദ്ദീൻ ശ്രീകണ്ഠപുരം, ഹാഷിം മട്ടന്നൂർ, ബഷീർ കാട്ടൂർ, അസീസ് കക്കട്ട്, യൂനുസ് ശാന്തിഗിരി, റാഷിദ് പുളിങ്ങോം,ഷമീർ അസ്ഹരി, ഫാറൂക്ക് പാലക്കോട്, ഫസൽ മുട്ടം, റഷീദ് സി പി തുടങ്ങിയവർ സംബന്ധിച്ചു.