
കളിക്കുന്നതിനിടെ കാറിടിച്ച് യു കെ ജി വിദ്യാർത്ഥിനിയായ അഞ്ചു വയസുകാരി മരിച്ചു
കണ്ണൂർ : മമ്പറം കായലോട് പറമ്പായിൽ കളിക്കുന്നതിനിടെ കാറിടിച്ച് യു കെ ജി വിദ്യാർത്ഥിനിയായ അഞ്ചു വയസുകാരി മരിച്ചു. പറമ്പായി ശിവപ്രകാശം യു പി സ്കൂളിന് സമീപത്തെ സൻഹ മറിയമാണ് മരിച്ചത്. വീട്ടിനു മുന്നിലെ റോഡിൽ ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ഇന്ന് പുലർച്ചെ ആശുപത്രിയിൽ വെച്ചാണ് മരണം അബ്ദുൾ നാസറിൻ്റെയും ഹസ്നത്തിന്റെയും മകളാണ്.