മുഹമ്മദ് റാഫി അനുസ്മരണവും ശോഭനം മ്യൂസിക്കൽ അക്കാദമി 9 ആം വാർഷികാഘോഷവും നടന്നു
കണ്ണൂർ : ശോഭനം മ്യൂസിക്കൽ അക്കാദമി &ഓർക്കസ്ട്രയുടെ ആഭിമുഖ്യത്തിൽ മുഹമ്മദ് റാഫി അനുസ്മരണവും ശോഭനം മ്യൂസിക്കൽ അക്കാദമി 9 ആം വാർഷികാഘോഷവും കണ്ണൂർ വൃന്ദാവൻ പാർട്ടി ഹാളിൽ വെച്ച് നടന്നു കണ്ണൂർ ഡെപ്യൂട്ടി മേയർ അഡ്വ: പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. രാജേഷ് പേരാവൂർ അധ്യക്ഷത വഹിച്ചു. പ്രകാശൻ വയനാട് അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.പി.കെ. വെങ്ങര റാഫി അനുസ്മരണം നടത്തി. ചടങ്ങിൽ വെച്ച് സമൂഹത്തിൽ വിവിധ മേഘലകളിൽ പ്രതിഭ തെളിയിച്ച വ്യക്തികളെ ആദരിച്ചു. എ പ്രകാശൻ, ഷാഫിഎസ്.എസ്.ഹുസൈൻ, കെ.വി.നിഷ, ജെ.പി.ജയപ്രകാശ് , പി.പി. കാഞ്ചന, എം.കെ. ഗഫൂർ, തുടങ്ങിയവർ സംസാരിച്ചു.