ബാലസംഘം കണ്ണൂർ ജില്ലാ സമ്മേളനം പ്രചാരണാർത്ഥം മാടായി പാറയിൽ കുട്ടികളുടെ പട്ടം പറത്തൽ സംഘടിപ്പിച്ചു
കണ്ണൂർ : ഒക്ടോബർ 5,6 തീയതികളിൽ കുളപ്പുറത്ത് നടക്കുന്ന ബാലസംഘം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം മാടായി പാറയിൽ കുട്ടികളുടെ പട്ടം പറത്തൽ സംഘടിപ്പിച്ചു. ഗായികമാരായ പല്ലവി രതീഷ്, പാർവണ രൂപേഷ് എന്നിവർ ഉദ്ഘാടനം ചെയ്തു. കെ വി ശ്രീനന്ദ അധ്യക്ഷയായി. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ്, ബാലസംഘം ജില്ലാ പ്രസിഡന്റ് കെ സൂര്യ, പി പി പ്രകാശൻ,പി വി പ്രദീപൻ, കിരൺ ബാലകൃഷ്ണൻ,എം അനുരാഗ് എന്നിവർ സംബന്ധിച്ചു.