ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന സുധേഷ്കുമാറിന് കൈത്താങ്ങ്
കണ്ണൂർ : കഴിഞ്ഞ ദിവസം ധർമ്മടത്ത് വെച്ച് ഫയർ സർവീസിൻ്റെ വാഹനവും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തിൽ പരിക്കേറ്റ് അബോധാവസ്ഥ യിൽ മംഗലാപുരം ഫസ്റ്റ് ന്യൂറോ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കല്ലാശ്ശേരിയിലെ സുധേഷ്കുമാറിന് അരലക്ഷം രൂപയോളമാണ് പ്രതിദിനം ആശുപത്രി ചെലവിലേക്ക് വേണ്ടിവരുന്നത്. ഈ ദയനീയാവസ്ഥയിൽ സുധേഷ് കുമാറിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിനായി ശ്രീ എം. വിജിൻ എം. എൽ. എ., കലാശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി. ടി. ബാലകൃഷ്ണൻ എന്നിവർ രക്ഷാധി കാരികളും, കുമാരി പി. സ്വപ്നകുമാരി (11-ാം വാർഡ് മെമ്പർ) ചെയർപേഴ്സണും, ശ്രീ. പി. ബാലകൃഷ്ണൻ (12-ാം വാർഡ് മെമ്പർ) കൺവീനറുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മുഴുവൻ മനുഷ്യസ്നേഹികളുടേയും നിർലോഭമായ സഹായം ചുവടെ കൊടുത്ത ബേങ്ക് അകൗണ്ടിലോ നേരിട്ടോ നൽകണമെന്ന് വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു.
Google Pay : 7034284934
Bank : CSB Bank Ltd.
A/C No: 002908175397190001
IFSC : CSBK0000029
Branch: Kalliassery
Bank : PCR Bank Ltd.
A/C No: PRB0201010016134
IFSC ICIC0000103
Branch: Kalliassery