വൈദ്യുതി സംരക്ഷണവുമായി ബന്ധപ്പെട്ട് ചെയ്ത പ്രോജക്ടുമായി ജി യു പി എസ് പാപ്പിനിശ്ശേരി വെസ്ററിലെ മിടുക്കികൾ
കണ്ണൂർ : ക്ലാസ് റൂം പഠന പ്രവർത്തനത്തി ന്റെ ഭാഗമായി വൈദ്യുതി സംരക്ഷണ വുമായി ബന്ധപ്പെട്ട് ചെയ്ത പ്രോജക്ട് വിവരങ്ങൾ സമൂഹത്തിലേക്കെത്തിച്ച് ശ്രദ്ധേയമായിരിക്കുകയാണ് ജി യു പി എസ് പാപ്പിനിശ്ശേരി വെസ്ററിലെ മിടുക്കികൾ. ക്ലാസ് റൂം പ്രവർത്തനവുമായി ബന്ധപ്പെട്ട് ചെയ്ത പ്രൊജക്റ്റിന്റെ വിവര ശേഖരത്തിനായി കുട്ടികൾ കെഎസ്ഇബി എഞ്ചിനീയർമാരുമായി അഭിമുഖം നടത്തിയിരുന്നു. സർവ്വേ, പത്രറിപ്പോർട്ട് ശേഖരണം തുടങ്ങിയ മറ്റു വഴികളിലൂടെയും പരമാവധി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇത്തരത്തിൽ പൂർത്തിയാക്കിയ പ്രോജക്ട് കഴിഞ്ഞ സബ്ജില്ലാ ശാസ്ത്രമേളയിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രൊജക്റ്റിലെ പഠനഫലങ്ങൾ വളരെയധികം ആനുകാലിക പ്രസക്തി ഉള്ളതാനെന്നും ജനങ്ങളിൽ ഇതിനെക്കുറിച്ച് കൃത്യമായ അവബോധം ഉണ്ടാക്കിയെടുക്കേ ണ്ടതുണ്ട് എന്നും തിരിച്ചറിഞ്ഞ കുട്ടികൾ കുടുംബശ്രീ യൂണിറ്റുകൾ വഴി തങ്ങളുടെ കണ്ടെത്തലുകൾ സമൂഹത്തിലേക്ക് എത്തിക്കാനായി പാപ്പിനിശ്ശേരിയിലെ കുടുംബശ്രീ യോഗങ്ങളിൽ പ്രോജക്ട് അവതരിപ്പിച്ചു.കേരളത്തിലെ വൈദ്യുതി ഉപഭോഗം ഉത്പാദനത്തേക്കാൾ വലിയ തോതിൽ കൂടുതലാണെന്നും അതിന് കാരണമാകുന്ന സന്ദർഭങ്ങൾ ഏതാണെന്നും വൈദ്യുത ഉപഭോഗം കുറക്കാൻനാം സ്വീകരിക്കേണ്ട കരുതലുകൾ എന്തൊക്കെയാണെന്നും കുട്ടികൾ അമ്മമാർക്ക് മനസ്സിലാക്കി കൊടുത്തു.ബോധവൽക്കരണ ലഘുലേഖകൾ കുട്ടികൾ വിതരണം ചെയ്തു. തന്മയ ഗിരീഷ്, ദേവിക എന്നീ കുട്ടികളാണ് പ്രോജക്ട് അവതരണം നടത്തിയത്. തുഷാര ടീച്ചർ കുട്ടികൾക്ക് വേണ്ട സഹായങ്ങൾ നൽകി.പരിപാടിയിൽ പാപ്പിനിശ്ശേരി കെഎസ്ഇബി സബ് എൻജിനീയർ രാജീവൻ സാർ വിശിഷ്ടാതി ഥിയായി. വാർഡ് മെമ്പർമാരായ ടി കെ പ്രമോദ്, രജനി എന്നിവർ സംസാരിച്ചു