ചെറുകുന്ന് പോസ്റ്റ്ഓഫീസിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം
കണ്ണൂർ : ചെറുകുന്ന് പോസ്റ്റ്ഓഫീസിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. കണ്ണപുരം മൊട്ടമ്മൽ സ്വദേശി എം വി ബാലകൃഷ്ണൻ (67) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. ചെറുകുന്ന് പോസ്റ്റ് ഓഫീസിന് സമീപമായിരുന്നു അപകടം.