നാലാമത് കണ്ണൂർ കാസർഗോഡ് ജില്ലാതല വള്ളംകളി മത്സരത്തിൽ എ കെ ജി പോടോന്തുരുത്തി ഒന്നാം സ്ഥാനം നേടി
കണ്ണൂർ : വെള്ളിക്കീൽ പുഴയിൽ നടന്ന നാലാമത് കണ്ണൂർ കാസർഗോഡ് ജില്ലാതല വള്ളംകളി മത്സരത്തിൽ എ കെ ജി പോടോന്തുരുത്തി ഒന്നാം സ്ഥാനം നേടി. അഴീകോടൻ അചാൻന്തുരുത്തി, രണ്ടും, ഫൈവ് സ്റ്റാർ മീൻകടവ്, മൂന്നാം സ്ഥാനവും നേടി. ചേര, പാച്ചേനി കുഞ്ഞിരാമൻ സ്മാരക വായനശാല യുടെയും ഡിവൈഎഫ്ഐ യുടെയും സംയുക്താഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിച്ചത്. പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു.
മത്സര വിജയികൾക്ക് 25000 രൂപയും രണ്ടാം സമ്മാനമായി 15000 രൂപയും മൂന്നാം സമ്മാനമായി 10000 രൂപയും നൽകി. ചടങ്ങിൽ ചേര പ്രദേശത്തെ 60 വയസിന് മുകളിലുളള മത്സ്യ തൊഴിലാളികളെ ആദരിച്ചു. എം.വി ഗോവിന്ദൻ MLA അധ്യക്ഷത വഹിച്ചു . എം വിജിൻ MLA മുഖ്യഥിതിയായി. സംഘാടക സമിതി ചെയർപേഴ്സൺ പി കെ ശ്യാമള, കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ രതി, പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി, അനക്കീൽ ചന്ദ്രൻ, കെ പി ഉണ്ണികൃഷ്ണൻ, പി ശ്രീനിഷ, പി വിദ്യ, വിജേഷ് തുടങ്ങിയവർ സംസാരിച്ചു.