ക്രമസമാധാന ചുമതലയിൽ നിന്നും എഡിജിപി അജിത് കുമാറിനെ മാറ്റി; മനോജ് എബ്രഹാമിന് പകരം ചുമതല
തിരുവനന്തപുരം : വിശ്വസ്തനെ കൈവിട്ടു മുഖ്യമന്ത്രി. എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി. ആർഎസ്എസ് കൂടിക്കാഴ്ച, തൃശൂർ പൂരം വിവാദങ്ങളിൽപ്പെട്ടാണ് നടപടി. മുഖ്യമന്ത്രി രാത്രി സെക്രട്ടേറിയറ്റിലെത്തി മടങ്ങിയതിനു തൊട്ടുപിന്നാലെയാണ് ഉത്തരവ് പുറത്തുവന്നത്. നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കാനിരിക്കെയാണ് നിർണായക തീരുമാനം. ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിന് ക്രമസമാധാനച്ചുമതല നൽകി. അതേസമയം, അജിത് കുമാർ ബറ്റാലിയൻ എഡിജിപിയായി തുടരും.