കുട്ടികളെ സാമൂഹ്യവൽക്കരണ പ്രക്രിയയിലൂടെ വളർത്തിയെടുക്കേണ്ടതത് ഏറ്റവും പ്രധാന ദൗത്യമെന്ന് ആനക്കൈ ബാലകൃഷ്ണൻ
കണ്ണൂർ : നിർമ്മിത ബുദ്ധി ഉൾപ്പെടെയുള്ള ടെക്നോളജിയിലൂടെയും എം.ഡി.എം.എ ഉൾപ്പെടെയുള്ള നൂതന രാസ ലഹരിപദാർ ത്ഥങ്ങളുടെയും അതിപ്രസരത്തിലൂടെ അനുദിനം മാറുന്ന സാമൂഹ്യസാഹചര്യ ത്തിൽ ചെറു പ്രായത്തിൽതന്നെ കുട്ടികളെ സാമൂഹ്യവൽക്കരണ പ്രക്രിയയിലൂടെ വളർത്തിയെടുക്കേ ണ്ടതത് ഏറ്റവും പ്രധാന ദൗത്യ മാണെന്നും ഇതിൽ ഗ്രന്ഥശാലകൾക്ക് നിർണായക പങ്കുവഹി ക്കാൻ കഴിയണമെന്നും ആനക്കൈ ബാലകൃഷ്ണൻ പറഞ്ഞു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ കണ്ണൂർ താലൂക്ക് പുതിയ ഭാരവാഹികൾക്കുള്ള അനുമോദന സമ്മേളനവും ചുമതല ഒഴിയുന്ന ഭാരവാഹികൾക്കുള്ള യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം. സാമൂഹ്യജീവിതത്തിലും പൊതുജീവിത ത്തിലും ഒരുതരത്തിലും ഇടപെടാതെ ഒറ്റപ്പെട്ട് നില്ക്കാൻ ആഗ്രഹിക്കുന്നവരായി പുതുതലമുറയിലെ കുട്ടികളിൽ ഭൂരിപക്ഷം പേരും മാറുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്.
ഒറ്റപ്പെട്ടു ജീവിക്കുന്ന ഇത്തരം കുട്ടികൾ പുതിയ കാലത്തെ മാറ്റങ്ങൾ ശരിയായ വീക്ഷണ കോണിൽ കാണാൻ കഴിയാതെ കുരുക്കിൽ അകപ്പെടുകയും പ്രതിസന്ധി കളെ അതിജീവിക്കാൻ കരുത്ത് ഇല്ലാതെ നിസ്സാര കാര്യങ്ങൾക്കു പോലും ജീവൻ വെടിയുന്നത് നമ്മുടെ സമീപകാല അനുഭവമാണ്. അതുകൊണ്ടുതന്നെ ലഹരിക്കും മറ്റും അടിമപ്പെടാതെ അവർക്ക് കരുത്തേകാൻ കുട്ടികൾക്ക് പൊതുജീവിതം നൽകുക എന്നത് വളരെ പ്രധാനമാണെന്നും ആ ഉത്തരവാദിത്തം ഒരു പരിധി വരെ ഗ്രന്ഥശാലകൾക്ക് നിർവ്വഹിക്കാൻ കഴിയണമെന്നും പരിപാടിയുടെ കലണ്ടർ തയ്യാറാക്കു മ്പോൾ അവരെ ആകർഷിക്കു ന്ന പദ്ധതികൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം കുട്ടിച്ചേർത്തു. ചടങ്ങിൽ ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു നാരായണൻ കാവുമ്പായി പ്രഭാഷണം നടത്തി കെ ടി ശശി, ഗോപാലൻ മാസ്റ്റർ വികെ പ്രകാശിനി തുടങ്ങിയ ഭാരവാഹികൾ സംസാരിച്ചു എം. ബാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ചുമതല ഒഴിയുന്ന താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികൾക്കു ള്ള ഉപഹാരം ആനക്കൈ ബാലകൃഷ്ണൻ വിതരണം ചെയ്തു.