കണ്ണൂർ ജില്ലാ ആശുപത്രിയിൽ ലോക രക്തദാന ദിനത്തോട് അനുബന്ധിച്ചു പരിപാടി സംഘടിപ്പിച്ചു
കണ്ണൂർ : കണ്ണൂർ ജില്ലാ ആശുപത്രിയിൽ ലോക രക്തദാന ദിനത്തോട് അനുബന്ധിച്ചു പരിപാടി സംഘടിപ്പിച്ചു.ജില്ല ആശുപത്രി കോൺഫറൻസ് ഹാളിൽ ഡോ ഗ്രിഫിൻ സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു. ഡോ.സുമിൻ മോഹൻ, അധ്യക്ഷത വഹിച്ചു.ചടങ്ങിൽ വെച്ച് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത രക്ത ദാതാക്കളെ ആദരിച്ചു. നോബിൾ ജോർജ്, വിജോ വർഗീസ്, പവനൻ മാന്ദ്യൺ, സതീദേവി പി എന്നിവർ ആദരവ് ഏറ്റുവാങ്ങി. Dr ഷഹീദ കെ. ബി ബോധവൽക്കരണ ക്ലാസ്സ് എടുത്തു. രക്തദാന പ്രതിജ്ഞ എ. പി. സജീന്ദ്രൻ , ലേ സെക്രട്ടറി നിർവഹിച്ചു. ശാന്ത പയ്യ, സെമിലി കെ. സി, അനൂപ സി വി, dr സഞ്ജിത് ജോർജ് എന്നിവർ സംസാരിച്ചു