കണ്ണൂർ ടൗണിൽ വൻ മയക്കു മരുന്ന് വേട്ട; 2 കിലോ ഗ്രാം കഞ്ചാവും 95 ഗ്രാം MDMA യുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിൽ
കണ്ണൂർ : കണ്ണൂർ ടൗണിൽ വൻ മയക്കു മരുന്ന് വേട്ട. 2 കിലോ ഗ്രാം കഞ്ചാവും 95 ഗ്രാം MDMA യും 333മില്ലി ഗ്രാം LSD സ്റ്റാമ്പുവുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിൽഎക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ ജനാർദ്ദനൻ പി പി യും പാർട്ടിയും കണ്ണൂർ ടൌൺ ഭാഗത്തു നടത്തിയ പരിശോധനയിൽ താളിക്കാവ് പരിസരത്ത് വെച്ച് 2 കിലോ ഗ്രാം കഞ്ചാവും 95 ഗ്രാം MDMA യും 333മില്ലി ഗ്രാം LSD സ്റ്റാമ്പുവുമായി ഉത്തർപ്രദേശ് വരാണസി സ്വദേശി ദീപു സഹാനി (24) കണ്ണൂർ ടൌൺ ഭാഗത്തും പരിസര പ്രദേശങ്ങളിലും മയക്കു മരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ദീപു സഹാനി. വളരെ ആസൂത്രിതമായി വിവിധയിനം മയക്കു മരുന്ന് വ്യാപാരം നടത്തുന്ന പ്രതി നിരവധി മയക്കു മരുന്ന് കേസിലെ പ്രതിയാണ്.