ബിജെപി കണ്ണൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരിയിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു
കണ്ണൂർ : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂർ ഓഫീസിൽ സിപിഎം നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച ബിജെപി തൃശ്ശൂർ ജില്ലാ അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ള പ്രവർത്തകരെ അതിക്രൂരമായി തല്ലിചതച്ച പോലീസ് നയത്തിനെതിരെയും ബിജെപി കണ്ണൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരിയിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. രാമകൃഷ്ണ മന്ദിര സമീപത്ത് നിന്നും ആരംഭിച്ച് പുതിയ ബസ്റ്റാൻ്റിൽ സമാപിച്ച പ്രകടനസമാപനത്തി ൽ ബിജെപി കണ്ണൂർ സൗത്ത് ജില്ല പ്രസിഡന്റ് ബിജു ഏളക്കുഴി സംസാരിച്ചു.
ഒരു മണ്ഡലത്തിലെ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് തിരഞ്ഞെടുപ്പിന് മാസങ്ങൾക്കു മുന്നേ ആണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും പലതവണ ആ പട്ടിക പരിശോധിച്ച് പരാതികളുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിയും നൽകാറുണ്ട്. കർണാടകയിലും ഇപ്പോൾ തൃശ്ശൂരിലും കോൺഗ്രസ് പറയുന്ന “കള്ളവോട്ട്” കണക്കുകളൊന്നും, തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വരുന്നതു വരെ ആരുടെയും “പരാതിപ്പട്ടിക”യിൽ ഉണ്ടായിരുന്നില്ല. ഇപ്പോൾ കാടടച്ചു വെടിവെക്കുന്നത് ഈ രാജ്യത്തെ വ്യവസ്ഥാപിത ഭരണഘടനാ സ്ഥാപനങ്ങ ളുടെ വിശ്വാസ്യത തകർക്കാനും അരാജകത്വം സൃഷ്ടിച്ച് പിൻവാതിലിലൂടെ അധികാരം പിടിക്കാനുമുള്ള ശ്രമത്തിൻറെ ഭാഗമാണ് ബിജു ഏളക്കുഴി കൂട്ടിച്ചേർത്തു തുടർന്ന് ജില്ല ജന: സെക്രട്ടറി അഡ്വ: ഷിജിലാൽ, ജില്ല വൈസ് പ്രസിഡണ്ട്മാരായ എംപി സുമേഷ്, റീന മനോഹരൻ, ജില്ലാ സെക്രട്ടറിമാരായ പ്രീത പ്രദീപ്, ഹരീഷ് ബാബു തുടങ്ങിയവർ സംസാരിച്ചു