വിഞ്ജാന കേരളം കൂത്തുപറമ്പ് നഗരസഭ, ബ്ലോക്ക് തൊഴിൽമേള ശനിയാഴ്ച്ച രാവിലെ മുതൽ നിർമ്മലഗിരി കോളേജിൽ നടക്കും
കണ്ണൂർ : വിഞ്ജാന കേരളം കൂത്തുപറമ്പ് നഗരസഭ, ബ്ലോക്ക് തൊഴിൽമേള ശനിയാഴ്ച്ച രാവിലെ 9.30 മുതൽ നിർമ്മലഗിരി കോളേജിൽ നടക്കുമെന്ന് കൂത്തുപറമ്പ് നഗരസഭ ചെയർമാൻ വി സുജാതയും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ഷീലയും വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് കെ കെ ശൈലജ എം എൽ എ ഉദ്ഘാടനം ചെയ്യും. 38 കമ്പനികൾ തൊഴിൽ ദാദാക്കളായി എത്തും. 400ലധികം ഒഴിവുക ൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 700 ഓളം പേർക്ക് തൊഴിലവസരം ലഭിക്കുമെ ന്നാണ് കരുതുന്നത്. വെർച്വൽ ഇന്റർവ്യൂവി ലൂടെ വിദേശ കമ്പനികളിലേക്കും തൊഴിലവസരം ലഭിക്കും. SSLC മുതൽ യോഗ്യതയുള്ളവർക്ക് തൊഴിൽമേളയിൽ പങ്കെടുക്കാവുന്ന താണ്. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകും. ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ: എം സുർജിത്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുന്ന പി സദാനന്ദൻ, നഗരസഭ സെക്രട്ടറി കെ ആർ അജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഷൈറീന, പ്രിൻസ് പുരുഷോത്തമൻ എന്നിവരും നഗരസഭ ഓഫീസിൽ നടന്ന വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.