മുൻ പറശ്ശിനിക്കടവ് ഹൈസ്കൂൾ റിട്ടയർഡ് ഹെഡ്മാസ്റ്റർ കെ.വി. ജനാർദ്ദനൻ നിര്യാതനായി
കണ്ണൂർ : പാറക്കടവ് അംഗൻവാടിക്കു സമീപം വാര്യമ്പത്ത് നാരായണൻ നായരുടെയും കൊഴുത്തല വീട്ടിൽ മാധവി അമ്മയുടെയും മകൻ കെ.വി. ജനാർദ്ദനൻ (76) അന്തരിച്ചു. പറശ്ശിനിക്കടവ് ഹൈസ്കൂൾ റിട്ടയർഡ് ഹെഡ്മാസ്റ്റരായിരുന്നു. ഭാര്യ എം.പി. രേണുക (പയ്യന്നൂർ). മക്കൾ റീജ എംപി.(കല്യാശ്ശേരി സൗത്ത് യു.പി. സ്കൂൾ ടീച്ചർ), റിജു (അബുദാബി), റജിൽ(ദുബായി). മരുമക്കൾ വിനോദ് കുമാർ, പ്രിയ(ഏഴാംമൈൽ), രേഷ്മ(ഉദിനൂർ). സഹോദരങ്ങൾ കരുണാകരൻ കെ.വി, രവീന്ദ്രൻ. കെ.വി, ചന്ദ്രശേഖരൻ. കെ.വി, ഉണ്ണികൃഷ്ണൻ കെ.വി, സുരേഷ് കുമാർ കെ.വി. ശവസംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് ചിറക്കുറ്റി സമുദായ ശ്മശാനത്തിൽ.