കരുവഞ്ചാല്‍ വെള്ളാട് മാവുംചാലില്‍ മധ്യവയസ്കന് ഷോക്കേറ്റ് മരിച്ചു
കരുവഞ്ചാല്‍ : കരുവഞ്ചാല്‍ വെള്ളാട് മാവുംചാലില്‍ മധ്യവയസ്കന് ഷോക്കേറ്റ് മരിച്ചു. വെള്ളാട് സ്വദേശി മാത്യു (ബെന്നി 58) ആണ് മരിച്ചത്. കൃഷിയിടത്തിന് സമീപമുള്ള പഴയ വീട്ടിലെ എര്‍ത്ത് കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3.00 മണിക്ക് മാവുംചാല്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍.