വളപട്ടണം സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ചു
കണ്ണൂർ : വളപട്ടണം ആലൂൽ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ ചെറിയ മുക്രീൽ അമീറിന്റെ മകൻ പുതിയ പുരയിൽ മുഹമ്മദ് നിഷാദ് (44) സൗദിയിൽ അൽ ഹസ്സ എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണ് മരണപ്പെട്ടു. അൽ ഖോബാറിൽ നിന്ന് അൽ ഹസ്സയിൽ പോയതായിരുന്നു. അവധി കഴിഞ്ഞ് 6 മാസം മുമ്പാണ് തിരിച്ച് പോയത്. മാതാവ് പരേതയായ ഖൗലത്ത്. ഭാര്യ പൊയ്തും കടവ് സ്വദേശിനി ഫാമി. മക്കൾ മൻഹ, നൂറി, ഫൈഹ (ആറ് മാസം). സഹോദരങ്ങൾ സജ്ജാദ്, അഷീർ, ശബാന, ഷഫീന, ഷാഹിന, ഫമിന.