കാർ റാലിക്കിടെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ന്യൂറോ സർജൻ ഡോ. പ്രേംലാൽ കുഴഞ്ഞു വീണ് മരിച്ചു
കണ്ണൂർ : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ന്യൂറോളജിവിഭാഗം തലവനും ന്യൂറോ സർജനുമായ പയ്യന്നൂർ താലൂക്ക് ആസ്പത്രിക്ക് സമീപത്തെ ഡോ. കെ.വി. പ്രേംലാൽ (46) കോയമ്പത്തൂർ ഓട്ടോ സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ബ്ലൂ ബാൻഡ് എഫ്.എം.എസ്.സി.ഐ. ദേശീയ കാർ റാലിക്കിടെ മരിച്ചു. എൽ ആൻഡ് ടി ബൈപ്പാസിലെ എസ്.എം.അഗ്രോ കാംപസിൽ നടന്ന റാലിയിലാണ് സംഭവം.
ചെട്ടിനാട് സ്പോർട്ടിങ് ടീമിന്റെ ഭാഗമായി ഡോ. പ്രേംലാൽ, ഡോ. കെ.ആർ. ഋഷികേശ എന്നിവരാണ് റാലിയിൽ പങ്കെടുത്തത്. ശനിയാഴ്ച രാവിലെ മത്സരം തുടങ്ങി രണ്ട് റൗണ്ട് കാറോടിച്ചശേഷം ഉച്ചയ്ക്ക് ഒന്നരയോടെ വണ്ടി സർവീസിന് അരമണി ക്കൂർ സമയം അനുവദിച്ചിരുന്നു. ഇരുവരും കാറിൽനിന്ന് ഇറങ്ങി നടക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. അച്ഛൻ : പയ്യന്നൂരിലെ ഗൈനക്കോളജിസ്റ്റും ‘ശ്രദ്ധ’ ആസ്പത്രി ഉടമയുമായ പരേതനായ ഡോ. എ.വി. ഗോവിന്ദൻ. അമ്മ : കെ.വി. പ്രേമ. ഭാര്യ : ഡോ. സ്മിജ അരവിന്ദ് (ന്യൂറേറാ ഫിസിഷ്യൻ, കണ്ണൂർ മിംസ് ആസ്പ ത്രി). മക്കൾ : വിഷ്ണു പ്രേം ലാൽ (വിദ്യാർഥി, അന്നൂർ ചിന്മയ സ്കൂൾ). അനിക പ്രേം ലാൽ. സഹോദരങ്ങൾ : ഡോ. നിഷ (കോഴിക്കോട്), ഷീമ ഗോവിന്ദ് (യു.കെ.).