സ്വാതന്ത്ര്യദിന ഭാഗമായി പഴയങ്ങാടി ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു
പഴയങ്ങാടി : പയ്യന്നൂർ എൻസിസി ബറ്റാലിയന്റെയും മാടായി കോളേജ് എൻസിസി യൂണിറ്റിന്റെയും നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ പഴയങ്ങാടി ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ഇന്ത്യൻ ദേശീയ പതാകയുടെ മാതൃക തീർത്തു കൊണ്ടാണ് ഫ്ലാഷ് മോബ് നടന്നത്. ലഫ്റ്നെന്റ് ദീപ മോഹൻ, സീനിയർ അണ്ടർ ഓഫീസർ അജയ്, അണ്ടർ ഓഫീസർമാരായ ജിഷ്ണു നാരായണൻ, ആർജ സുരേഷ് എന്നവർ നേതൃത്വം നൽകി.