കണ്ണപുരം മിനി പാർക്ക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെറുകുന്ന് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് കൊടിമരം നിർമ്മിച്ച് നൽകി
കണ്ണപുരം : കണ്ണപുരം മിനി പാർക്ക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ലക്ഷം രൂപ ചെലവിൽ ചെറുകുന്ന് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് കൊടിമരം നിർമ്മിച്ച് നൽകി. കൊടിമരം സമർപ്പണം കണ്ണപുരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഗണേശൻ നിർവ്വഹിച്ചു. ചെറുകുന്ന് കണ്ണപുരം പ്രദേശത്ത് 40 വർഷക്കാലമായി പ്രവർത്തിച്ച് വരുന്ന സാംസ്കാരിക സംഘടനയാണ് മിനി പാർക്ക്. ഇതിൽ കൂടുതൽ പേരും ചെറുകുന്ന് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ കൂടിയാണ്. സ്കൂൾ അധികൃതരുടെ അഭ്യർത്ഥന പ്രകാരമാണ് മനോഹരമായ കൊടിമരവും തറയും നിർമ്മിച്ചത്. തറയുടെ മുൻ വശത്ത് അശോകസ്തം ഭവും ഒരുക്കിയിട്ടുണ്ട്. ഒരു ലക്ഷത്തോളം രൂപ ചിലവിലാണ് കൊടിമരത്തിന്റെയും തറയുടെയും നിർമ്മാണം പൂർത്തി യാക്കായത് എന്ന് മിനി പാർക്കിന്റെ പ്രവർത്തകർ പറഞ്ഞു. ഹിരേഷ് ആർ അധ്യക്ഷത വഹിച്ചു.വിഎസ്സ് അനിൽകുമാർ, എൻ ശ്രീധരൻ, ഷൈജു ഇളമ്പിലാൻ, കെ സി ശുഭ, എം വി ഗംഗാധരൻ തുടങ്ങിയവർ സംബന്ധിച്ചു.