മുൻകാല ജി.എസ്.ടി.യു പ്രവർത്തകരുടെ വാട്സ്ആപ് കൂട്ടായ്മയായ ജി.എസ്.ടി.എഫ് ൻ്റെ നേതൃത്വത്തിൽ അധ്യാപക സംഗമം നടത്തി
കണ്ണൂർ : മുൻകാല ജി.എസ്.ടി.യു പ്രവർത്തകരുടെ വാട്സ്ആപ് കൂട്ടായ്മയായ ജി.എസ്.ടി.എഫ് ( ഗവ. സ്കൂൾ ടീച്ചേഴ്സ് ഫാമിലി ) ൻ്റെ നേതൃത്വത്തിൽ രണ്ടാമത് അധ്യാപക സംഗമം കണ്ണൂർ കേബിൻ ബാംബു ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. പരിപാടി കയനി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.ഇ. കുഞ്ഞനന്തൻ അധ്യക്ഷത വഹിച്ചു. മുൻകാല അധ്യാപക നേതാക്കളെ അനുസ്മരണവും ഇക്കൊല്ലം സർവ്വീസിൽ നിന്നും വിരമിച്ച അധ്യാപക നേതാക്കളായ വി.മണികണ്ഠൻ, വി.കെ.സുധി, എ.കെ. ഹസ്സൻ,കെ.സി. ശ്രീജിത്ത് എന്നിവർക്കുള്ള ഉപഹാര വിതരണവും രാഘവൻ മാസ്റ്റർ പെരളശ്ശേരി നിർവ്വഹിച്ചു. ജനവിധിയിൽ ജനാധിപത്യത്തിൻ്റെ സൗന്ദര്യം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ വി.ഇ.കുഞ്ഞനന്തൻ വിഷയം അവതരിപ്പിച്ചു. രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യഭാഷണം നടത്തി. എൻ.തമ്പാൻ കെ.വി. കുഞ്ഞിരാമൻ, എ.പി.ഫൽഗുനൻ, എം.ഒ. നാരായണൻ, കെ.പാർവ്വതി, വി.ഭാർഗ്ഗവൻ, കെ.വി. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.