ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318E പുതിയ ഡിസ്ട്രിക്ട് ഗവർണർ കെ. വി രാമചന്ദ്രന് കണ്ണൂരിൽ സ്വീകരണം നൽകി
കണ്ണൂർ : ലയൺസ് ഇന്റർനാഷണൽ Dist 318 E പുതിയ ഡിസ്ട്രിക്ട് ഗവർണർ KV രാമചന്ദ്രന് കണ്ണൂരിൽ സ്വീകരണം നൽകി. മെൽബണിൽ നിന്നും 2024-25 വർഷത്തെ ഡിസ്ട്രിക്ട് 318E യുടെ ഗവർണർ ആയി സ്ഥാനരോഹണം നടത്തി തിരിച്ചെത്തിയതായിരുന്നു കെ.വി രാമചന്ദ്രൻ. ഡയാലിസിസ് മെഷീൻ, പാവപ്പെട്ടവർക്ക് പുതിയ വീട് നിർമിച്ചു നൽകുക, സമൂഹ വിവാഹം തുടങ്ങി ബ്രഹത്തായ സേവന പ്രവർത്തനവുമായി മുന്നോട്ട് പോകുമെന്ന് നിയുക്ത ഗവർണർ പറഞ്ഞു. ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണർ രജീഷ് ആദ്യക്ഷത വഹിച്ചു. മുൻ ഡിസ്ട്രിക്ട് ഗവർണർ അജി മാത്യു, ക്യാബിനറ്റ് സെക്രെട്ടറിമാരായ ഗംഗാധരൻ, ഷാജി ജോസഫ്, സിദ്ധാർത്താൻ, ചാക്കോ ജോസഫ്, കെ പി ടി ജലീൽ, എം വിനോദ്കുമാർ, സായി കിരൺ, Adv വിനോദ് ഭട്ടത്തിരിപ്പാട്, കൃഷ്ണനുണ്ണി രാജ, അനൂപ് കേളോത് തുടങ്ങിയവർ സംസാരിച്ചു.