കേരള ഗവൺമെന്റ് കോൺട്രാക്റ്റേഴ്സ് ഫെഡറേഷൻ ചെറുകുന്ന് യൂണിറ്റ് സമ്മേളനം നടന്നു
കണ്ണൂർ : കേരള ഗവൺമെന്റ് കോൺട്രാക്റ്റേഴ്സ് ഫെഡറേഷൻ ചെറുകുന്ന് യൂണിറ്റ് സമ്മേളനം ഇരിണാവ് കൈരളി ഹോട്ടൽ സി.പി അയൂബ് നഗറിൽ നടന്നു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ ഉദ്ഘാടനം ചെയ്തു. ചെറുകുന്ന് യൂണിറ്റ് പ്രസിഡന്റ് വി വി വാസുദേവൻ അധ്യക്ഷത വഹിച്ചു. കെ പി രഞ്ജിത്ത് അനുശോചനവും സംഘടനാ റിപ്പോർട്ട് സി അബ്ദുൽ കരീമും പ്രവർത്തന റിപ്പോർട്ട് കെ സുമേഷും വരവ് ചെലവ് കണക്ക് എം പി ഹരിദാസനും അവതരിപ്പിച്ചു. പി എം ഉണ്ണികൃഷ്ണൻ മുതിർന്ന അംഗങ്ങളെ ആദരിച്ചു. കെ വി കരുണാകരൻ, സുമേഷ് തുടങ്ങിയവർ സംസാരിച്ചു.