കേരള പ്രാവാസി സംഘം പട്ടുവം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഓണ സദ്യയും ഓണക്കോടിയും വിതരണം ചെയ്തു
തളിപ്പറമ്പ : കേരള പ്രാവാസി സംഘം പട്ടുവം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പട്ടുവം സെൻ്റ് ലൂക്കയിലെ അന്തേവാസികൾക്ക് ഓണ സദ്യയും ഓണക്കോടിയും വിതരണം ചെയ്തു കല്യാശ്ശേരി എം എൽ എ എം വിജിൻ സംഗമത്തിൽ പങ്കെടുത്ത് അന്തേവാസി കൾക്ക് ഓണക്കോടി വിതരണം ചെയ്യ്തു. പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി കുഞ്ഞികൃഷ്ണൻ, എം സുനിത, പ്രാവാസി സംഘം തളിപ്പറമ്പ് ഏരിയാ സിക്രട്ടറി സി പി ഗംഗാധരൻ , പ്രസിണ്ട് ടി വി ശ്രീധരൻ, ടി വി പ്രേമൻ എന്നിവർ പ്രസംഗിച്ചു. കെ ശ്യാംകുമാർ സ്വാഗതവും കെ രാജേഷ് നന്ദിയും പറഞ്ഞു.