ആന്തൂർ മണ്ഡലം പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രവാസി സംഗമവും ഓണക്കിറ്റ് വിതരണവും നടത്തി
കണ്ണൂർ : ആന്തൂർ മണ്ഡലം പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രവാസി സംഗമവും ഓണക്കിറ്റ് വിതരണവും നടത്തി ധർമ്മശാലയിൽ വെച്ച് നടന്ന ചടങ്ങിൽ ആന്തൂർ മണ്ഡലം പ്രവാസി കോൺഗ്രസ്സ് പ്രസിഡന്റ് നൗഷാദ് പുന്നക്കുളങ്ങരയുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ ഉത്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി രഘുനാഥ് തളിയിൽ , തളിപ്പറമ്പ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി വത്സൻ കടമ്പേരി, പ്രവാസി കോൺഗ്രസ്സ് ജില്ലാ വൈസ്സ് പ്രസിഡന്റ് ടി.ബാലകൃഷ്ണൻ. പ്രവാസി കോൺഗ്രസ്സ് തളിപ്പറമ്പ ബ്ലോക്ക് സെക്രട്ടറി ക്ലീറ്റസ്സ് ജോസ്, ടി.എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ . മുഹമദാലി ബക്കളം, കെ.പി ആദം കുട്ടി, പി.സുജാത, പത്മനാഭൻ മാവില, മുഹമ്മദ് കുഞ്ഞി കൊളറായി, കരുണാകരൻ എം. ഷബീർ കുറ്റിക്കോൽ, ആഷറഫ് കടമ്പേരി, ഷിനിൽ പെരുമാച്ചേരി, എന്നിവർ സംസാരിച്ചു