ചാൾസൺ സ്വിമ്മിങ്ങ് അക്കാദമി ഏഴിമലയുടെ ആഭിമുഖ്യത്തിൽ ജലസുരക്ഷാ ക്യാമ്പയിൻ നടന്നു
കണ്ണൂർ : ഇനി ഒരാളും വെള്ളത്തിൽ മുങ്ങിമരിക്കരുത് എന്ന സന്ദേശമുയർത്തി ക്കൊണ്ട് ജൂലൈ 25 ലോക മുങ്ങിമരണ നിവാരണ ദിനാചരണത്തിൻ്റെ ഭാഗമായി ചാൾസൺ സ്വിമ്മിങ്ങ് അക്കാദമി ഏഴിമലയുടെ ആഭിമുഖ്യത്തിൽ എ.കെ.ജി സ്മാരക കലാകായിക വേദിയുടെ സഹകരണത്തോടെ നടത്തിവരുന്ന ജലസുരക്ഷാ ക്യാമ്പയിൻ നാലാംഘട്ടം കവ്വായി കായലിൻ്റെ ഭാഗമായ രാമന്തളി ഏറൻ പുഴയിൽ നടന്നു. സി ഡി ഷിജോ പരിപാടി ഉദ്ഘാടനം ചെയ്തു. നാലാം ഘട്ട പരിശീലനത്തിൽ മികച്ച പഠിതാക്കളായി മാറിയ നിസാർ, റഫീഖ് കമാൽ തുടങ്ങിയ വരെ അനുമോദിച്ചു. സമാപനത്തിൽ പരീശീലനത്തിൽ പങ്കെടുത്തവരുടെ നീന്തൽ ഡിസ്പ്ലേയും, അനുഭവസാക്ഷ്യം പങ്ക് വെച്ചതും എല്ലാവർക്കും അവേശം പകർന്നു. വരുംദിവസങ്ങളിലും നീന്തൽ പരിശീലനവും, കായൽ ക്രോസിങ്ങും, കയാക്കിങ് പരിശീലനവും, നാടൻ വള്ളങ്ങളിലെ പരിശീലനവും, രക്ഷാപ്രവർത്തന പരിശീലനവും നടക്കും.
ഓഗസ്റ്റ് 31നും, സെപ്തം 6 നും, തുടരുന്ന പരിശീലനം പഠിതാക്കളുടെ പ്രദർശന മത്സരങ്ങളോടെ സെപ്ത : 14 ന് സമാപിക്കും. ആയാസ രഹിതമായി, ദീർഘദൂരം നീന്താൻ പ്രാപ്തരായി സ്വയരക്ഷയ്ക്കും, പര രക്ഷയ്ക്കും പ്രാപ്തമാക്കാൻ നടത്തുന്ന പരിശീലനങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ഇനിയും രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നീന്തൽ പരിശീലനത്തിലെ ലോക റെക്കോഡ് ജേതാവ് ഡോ. ചാൾസൺ ഏഴിമല നേതൃത്വം നല്കുന്ന പരിശീലനത്തിൽ മക്കളായ കോസ്റ്റൽ പോലീസ് വാർഡൻ വില്യംസ് ചാൾസൺ,അദ്ധ്യാപികയായ ജാസ്മിൻ ചാൾസൺ എന്നിവരെ കൂടാതെ എ.കെ.ജി ക്ലബിൻ്റെ വൊളണ്ടിയർമാരും പരിശീലനം നൽകി.അക്കാദമി ചെയർമാൻ ഡോ.ചാൾസൺ ഏഴിമല അദ്ധ്യക്ഷത വഹിച്ചു. എ.കെ.ജി കലാ കായിക വേദി രക്ഷാധികാരി ജാക്സൺ ഏഴിമല ചടങ്ങിൽ സംബന്ധിച്ചു.