മാധ്യമ പ്രവര്ത്തകന് കാരുണ്യമതികളുടെ സഹായം തേടുന്നു
കണ്ണൂർ : ഇരു വൃക്കകളും തകരാറിലായ ചെറുപുഴയിലെ മാധ്യമ പ്രവര്ത്തകന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് കാരുണ്യമതികളുടെ സഹായം തേടുന്നു. മാധ്യമ രംഗത്ത്് മൂന്നു പതിറ്റാണ്ടിലേറെ യായി പ്രവര്‍ത്തിച്ചുവരുന്ന ചെറുപുഴ ആയന്നൂരിലെ ടി.പി. മനോജ് (55) ആണ് ചികിത്സാ സഹായം തേടുന്നത്. മലയാള മനോരമ ചിറ്റാരിക്കല്‍ ലേഖകനായും പിന്നീട് സുപ്രഭാതം ലേഖകനായും പയ്യന്നൂര്‍ നെറ്റ് വര്‍ക്ക് ചാനലിലും സ്വന്തം ഓണ്‍ലൈന്‍ ചാനലായ ന്യൂസ് ബി യിലുമായി പ്രവര്‍ത്തിച്ചു വരുന്നതിനിടയി ലാണ് കെഎംപിയു അംഗമായ ഇദ്ദേഹം രോഗബാധിതനായത്.
ഭാര്യയും രണ്ട് ആണ്മക്കളും അടങ്ങുന്ന കുടുംബത്തിലെ ഒരു കുട്ടി രോഗബാധിതനായതിനെ തുടര്‍ന്നുള്ള ചികിത്സ വന്‍ സാമ്പത്തിക ബാധ്യതയില്‍ കുടുംബം അകെപ്പട്ടിരിക്കുമ്പോഴാണ് കുടുംബത്തിന്റെ അത്താണിയായ മനോജിന്റെ ഇരു വ്യക്കകളും തകരാറിലായത്. ആഴ്ചയില്‍ മൂന്നുദിവസം ഡയാലിസ് നടത്തിയാണ് ജീവന് നിലനിര്‍ത്തുന്നത്. വൃക്ക മാറ്റിവയ്ക്കല്‍ മാത്രമാണ് മാര്‍ഗ്ഗമെന്നാണ് ഡോക്ടര്‍മാ രുടെ നിര്‍ദ്ദേശം. ഇതിനു 40 ലക്ഷത്തിലേ റെ രൂപ വേണ്ടിവരും. ഇപ്പോള്‍ത്തന്നെ ഭീമമായ കടബാധ്യതയില്‍ കഴിയുന്ന ഈ നിര്‍ധന കുടുംബത്തിന് ഇതിന് കഴിയില്ല. ഇതിനിടയിലാണ് മനോജിന്റെ ഭാര്യയും രോഗബാധിതയായത്. ഈ സാഹചര്യത്തി ലാണ് ജനപ്രതിനിധികളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രവി വാഴക്കോടന്‍ ജനറല്‍ കണ്‍വീനറായും ജിനോ ഫ്രാന്‍സീസ് ചെയര്‍മാനായും (കേരള മീഡിയ പേഴ്സണ്‍സ് യൂണിയന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി) മനോജ് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്്. പ്രവര്‍ത്തനങ്ങള്‍ സുതാര്യമാകുന്നതിനായി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെറുപുഴ ശാഖയില്‍ ചികിത്സാര്‍ഥമുള്ള പ്രത്യേക അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 0613073 000000586, ഐഎഫ്എസ് സി കോഡ്: SIBL0000613.