തലശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട; 5 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസിൻ്റെ പിടിയിൽ
തലശ്ശേരി : തലശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട. 5 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസിൻ്റെ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി രാജീബ് ദാസ് ആണ് പിടിയിലായത്. കഞ്ചാവുമായി കുയ്യാലി റെയിൽവേ ഗേറ്റ് പരിസരത്ത് വച്ച് ആണ് അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ കെ.സുബിൻ രാജിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.