അരോളി ഗവ: ഹയർ സെക്കൻ്ററി സ്കൂളിന് സമീപം താമസിക്കുന്ന എം.വി നമ്പി നിര്യാതനായി
പാപ്പിനിശ്ശേരി : അരോളി ഗവ: ഹയർ സെക്കൻ്ററി സ്കൂളിന് സമീപം താമസിക്കു ന്ന എം.വി നമ്പി (96) നിര്യാതനായി. 1954 മുതൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമാണ്. ദീർഘകാലം പാർട്ടി ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് 56 ദിവസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഐ ക്കൽ ബി.ടി.ആർ വായനശാല & ഗ്രന്ഥാലയത്തിൻ്റെ സ്ഥാപക പ്രസിഡണ്ടായി പ്രവർത്തിക്കുകയും, മികച്ച ലൈബ്രറി പ്രവർത്തകനുള്ള പുരസ്കാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. അരോളി ശാന്തി പ്രഭ നടന കലാ സമിതി വൈസ് പ്രസിഡന്റ്യിരുന്നു. പാപ്പിനിശ്ശേരി മെറ്റൽ ഇൻ്റസ്ട്രിയൽ കൊ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡണ്ടായിരുന്നു. നിലവിൽ സി.പി.ഐ (എം) പൂവ്വൻ കുളം ബ്രാഞ്ച് അംഗമാണ്. ഭാര്യ: കെ.മാലതി മക്കൾ തിലകൻ, സുജാത, അജിത മരുമക്കൾ: പത്മനാഭൻ, പ്രീത, പരേതനായ മുരളീധരൻ. സഹോദരങ്ങൾ പരേതരായ കണ്ണൻ, ബാലൻ, മാണിക്കം, ദേവൂട്ടി, യശോദ. സംസ്കാരം ഇന്ന് രാവിലെ 10.30 ന് കീച്ചേരിക്കു ന്ന് സമുദായ ശ്മശാനത്തിൽ.