തളിപ്പറമ്പ് പ്രസ്സ് ഫോറം ക്രിസ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു
തളിപ്പറമ്പ് : മുതിർന്ന മാധ്യമ പ്രവർത്തകൻ പി രാജൻ കേക്ക് മുറിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ്സ് ഫോറം പ്രസിഡന്റ് എം വി രാജേഷ് അധ്യക്ഷത വഹിച്ചു. പ്രസ്സ് ഫോറം സെക്രട്ടറി വിമൽ ചേടിച്ചേരി, ട്രഷറർ ടി വി രവിചന്ദ്രൻ, പ്രമോദ് ചേടിച്ചേരി, കെ ബിജുനു, കെ രഞ്ജിത്ത്, ബി കെ ബൈജു, കെ വി അബ്ദുൾ റഷീദ് ,നിയാസ് ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.