തളിപ്പറമ്പ് സർ സയിദ് കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ പൂർവ്വ വിദ്യാർത്ഥി പ്രഭാഷണ പരമ്പരയുടെ ഉൽഘാടനവും സംഘടിപ്പിച്ചു
തളിപ്പറമ്പ് : തളിപ്പറമ്പ് സർ സയിദ് കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന കണ്ണൂർ യുനിവേഴ്സിറ്റി മുൻ വിദ്യാർത്ഥി ക്ഷേമ വിഭാഗം ഡയരക്ടർ കൂട്ടിയായിട്ടുള്ള ഡോക്ടർ ടി പി നഫീസ ബേബി യുടെ വിരമിക്കലിനോടുബന്ധിച്ചുള്ള പൂർവ്വ വിദ്യാർത്ഥി പ്രഭാഷണ പരമ്പരയുടെ ഉൽഘാടനവും സംഘടിപ്പിച്ചു. മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് വിതരണം തളിപറമ്പ് മുൻസിപ്പൽ ചെയർമാൻ പി കെ സുബൈർ ഉദ്ഘാടനം ചെയ്തു. തുഞ്ചത്തെഴുത്തച്ഛൻ മലയാളം യൂണിവേഴ്സിറ്റി മുൻ വെസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ചടങ്ങിൽ മുഖ്യാതിഥിയായി.
ലക്ഷ്യപ്രാപ്തിയിൽ എത്തുന്നത് വരെ കഠിനപ്രയത്നം ചെയ്യേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളെ ഉൽബോധിപ്പിച്ചു. ഫിസിക്സ് വകുപ്പിലെ പൂർവ അധ്യാപകരും 99 – 2002 അലുംമ്നി ബാച്ചും ഏർപ്പെടുത്തിയ എൻ്റ്ഡോവ്മെൻ്റ് അക്കാദമിക് മികവിൽ ഉന്നത വിജയം കാഴ്ച വെച്ച വിദ്യാ൪ത്ഥികൾക്ക് വിതരണം ചെയ്തു . ചടങ്ങിൽ കോളേജ് മാനേജർ, അഡ്വ പി മഹമൂദ് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ഇസ്മയിൽ ഒലായിക്കര സ്വാഗതവും വകുപ്പ് മേധാവി ഡോ ഫൈറൂസ കെ കെ നന്ദിയും പറഞ്ഞു.
അലുമിനി പ്രഭാഷണ പരമ്പര കോളേജ് മാനേജർ അഡ്വക്കറ്റ് പി മഹമൂദ് ഉദ്ഘാടനം ചെയ്തു. അക്കാദമിക് മികവും സൗഹൃദാനുഭവങ്ങളും ഒരുമിച്ചിണങ്ങിയ പരിപാടിയായിരുന്നു ഇത്. ചടങ്ങിൽ മുഖ്യാതിഥിയായ RUDSET ഇൻസ്റ്റിറ്റ്യൂട് മുൻ ഡയറക്ടർ ശ്രീ സിവി ജയചന്ദ്രൻ വിദ്യാർത്ഥികൾക്ക് പ്രചോദനകരമായ പ്രഭാഷണം നടത്തി. തുടർന്ന് ഡോക്ടർ ടിപി നഫീസ ബേബി “വേർഡ്സ് ഓഫ് വിസ്ഡം” സെഷനിലൂടെ തന്റെ ജീവിതാനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. കണ്ണൂർ കൃഷ്ണ മേനോൻ ഗവ:വനിതാ കോളേജിലെ പ്രൊഫസർ ഡോ സുരേഷ് ടി പി ക്വാണ്ടം തിയറിയിൽ പ്രഭാഷണം നിർവഹിച്ചു.ഡോക്ടർ ജാഫർ എംപി, അസീഫ സി പി , രിഫാൻ MP എന്നിവർ ആശംസകൾ അർപ്പിച്ചു. ഫിസിക്സ് അസോസിയേഷൻ സെക്രട്ടറി നിമ ഫാത്തിൻ നന്ദിപ്രസ്താവം നടത്തി. ഡോ. ടി. പി. നഫീസ ബേബിയുടെ സമർപ്പണവും സേവനവുമായുള്ള വിദ്യാഭ്യാസജീവിതത്തിന് അർഹമായ ആദരവായിരുന്നു ഇന്ന് തുടക്കം കുറിച്ച പൂർവ്വവിദ്യാർത്ഥി പ്രഭാഷണ പരമ്പര.