ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയുയർത്തിയ കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു
കണ്ണൂർ : ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പരിധിയിലെഏടന്നൂർ, കിടാരൻകുന്ന് പ്രദേശങ്ങളിൽ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയുയർത്തിയ കാട്ടുപന്നികളെഉന്മൂലനം ചെയ്യുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രന്റെ 21-01-2026 ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അംഗീകൃത ഷൂട്ടർ സി കെ വിനോദിന്റെ നേതൃത്വത്തിൽ വെടിവെച്ച് ഉന്മൂലനം ചെയ്യുന്ന പ്രവർത്തനങ്ങളാണ് ആരംഭിച്ചത്.