![പാലക്കോട് ടൗണിൽ പ്രവർത്തിച്ചു വരുന്ന അഞ്ച് സ്ഥാപനങ്ങൾക്ക് ആകെ 45000 രൂപ പിഴ ചുമത്തി](https://www.zealtvonline.com/wp-content/uploads/2025/01/IMG-20250102-WA0101-850x560.jpg)
പാലക്കോട് ടൗണിൽ പ്രവർത്തിച്ചു വരുന്ന അഞ്ച് സ്ഥാപനങ്ങൾക്ക് ആകെ 45000 രൂപ പിഴ ചുമത്തി
കണ്ണൂർ : തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് രാമന്തളി ഗ്രാമ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ പാലക്കോട് ടൗണിൽ പ്രവർത്തിച്ചു വരുന്ന അഞ്ച് സ്ഥാപനങ്ങൾ ക്ക് ആകെ 45000 രൂപ പിഴ ചുമത്തി. നിരോധിത ഉൽപന്നമായ 300 മില്ലിയുടെ 8 കേയ് സ് കുടിവെള്ളക്കുപ്പികൾ കുപ്പികൾ അമീൻ ബേക്കറിയിൽ സൂക്ഷിച്ചതിന് കെ വി കാറ്ററിങ് ഏജൻസി ക്കും, 10 കിലോയി ലധികം നിരോധിത പ്ളാസ്റ്റിക് ക്യാരി ബാഗുകൾ സൂക്ഷിച്ചതിന് ഗ്രാൻഡ് സൂപ്പർ മാർട്ട് എന്ന സ്ഥാപനത്തിനും പതിനായിരം രൂപ വീതം പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ സ്ക്വാഡ് പഞ്ചായത്തിന് നിർദ്ദേശം നൽകി.
പിടിച്ചെടുത്ത നിരോധിത ഉൽപന്നങ്ങൾ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേയ്ക്ക് നീക്കി .മാലിന്യങ്ങൾ തരം തിരിച്ച് സൂക്ഷിക്കാതെ സ്ഥാപനത്തിന്റെ പരിസരത്ത് അലക്ഷ്യമായി കൂട്ടിയിട്ടതിനു പാലക്കോട് ടൗണിലെതന്നെ അലീമാസ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് എന്ന സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി.മത്സ്യ കടയിൽ നിന്നുള്ള മലിന ജലം തുറസായി കടയുടെ പുറക് വശത്തേയ്ക്ക് പരിസര മലിനീകരണത്തിനും കൊതുക് വളരുന്നതിനും കാരണമാകുന്നതരത്തിൽ ഒഴുക്കി വിട്ടതിനും സലിം ഒ. പി യുടെ ഉടമസ്ഥതയിലുള്ള മത്സ്യ കടയ്ക്ക് 10000 രൂപയും പിഴ ചുമത്തി.തട്ടുകടയിൽ നിന്നുള്ള പാൽ കവർ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പൊതുസ്ഥലത്തു വലിച്ചെറിഞ്ഞതി നും കടയുടെ പരിസരം വൃത്തിയായി സൂക്ഷിക്കാത്തതിനും അയൂബിൻ്റെ ഉടമസ്ഥതയിലുള്ള തട്ടുകടയ്ക്കും സ്ക്വാഡ് 10000 രൂപ പിഴ ചുമത്തി കടയുടെ എതിർ വശത്ത് വലിച്ചെറിഞ്ഞ പാൽ കവർ അടക്കമുള്ള മാലിന്യങ്ങൾ സ്വന്തം ചെലവിൽ വീണ്ടെടുത്ത് വൃത്തിയാക്കി ഹരിത കർമ്മസേനയ്ക്ക് നൽകാനും കടയുട മയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നിർദ്ദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ അഷ്റഫ് പി പി,എൻഫോഴ്സ്മെന്റ് ഓഫീസർ അജയകുമാർ കെ ആർ,സ്ക്വാഡ് അംഗങ്ങളായ ശെരി കുൽ അൻസാർ ,അലൻ ബേബി, രാമന്തളി ഗ്രാമപഞ്ചായത്ത് ക്ലാർക്ക് അഖിൽ സി. കെ, രാമന്തളി എഫ്. എച്ച്. സി ഹെൽത്ത് ഇൻസ്പെക്ടർ കെ.വി ഗിരീഷ് എന്നിവർ പങ്കെടുത്തു.