ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി മാടായി ബിആർസിയിൽ മാദരം പരിപാടി സംഘടിപ്പിച്ചു
കണ്ണൂർ : ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി മാടായി ബിആർസിയിൽ മാദരം പരിപാടി സംഘടിപ്പിച്ചു. ബീച്ച് റോഡ് സ്കൈലാൻഡ് വില്ലേജിൽ എം വിജിൻ എം എ ഉദ്ഘാടനം ചെയ്തു. വ്യത്യസ്തമായ ശേഷികൾ വച്ചുപുലർത്തുന്ന കുട്ടികളുടെ പ്രകടനമികവ് എല്ലാവരേയും അത്ഭുതപ്പെടുത്തി. അവരെ കൺമണി പോലെ പരിപാലിക്കുന്ന അമ്മമാരെ ആദരിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. കല്യാശേരി MLA എം വിജിൻഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ടമാടായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ സഹീദ് കായിക്കാരൻ അധ്യക്ഷത വഹിച്ചു. മാട്ടൂൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ ഫാരിഷ ടീച്ചർ, കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ സി പി ഷിജു,കണ്ണപുരം പഞ്ചായത്ത് പ്രസിഡൻ്റ് രതി, ചെറുകുന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ടി.നിഷ ഡയറ്റ് പ്രിൻസിപ്പാൾപ്രേമരാജൻ വി.വി. ഇ സി വിനോദ് വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ കെ.സി സുധീർ, മാടായി BPC M V വിനോദ് കുമാർ, രഞ്ജിത്ത് കെ, സി.വി സുരേഷ്ബാബു, സുരേശൻ എം, എ.വി സതീശൻ, ജീവാന്ദ് എസ് എ , വിദ്യ കെ പ്രജിത്ത് പരിയാരം, കെ.ഗീത തുടങ്ങിയവർ സംസാരിച്ചു