കുറ്റ്യാട്ടൂര്‍ കോയ്യോട്ടുമൂല സാഗര സ്വയം സഹായ സംഘം നേതൃത്വത്തില്‍ വിദ്യാർത്ഥികൾക്ക് അനുമോദനം സംഘടിപ്പിച്ചു
കണ്ണൂർ : കുറ്റ്യാട്ടൂര്‍ കോയ്യോട്ടുമൂല സാഗര സ്വയം സഹായ സംഘം നേതൃത്വത്തില്‍ യുഎസ്എസ് സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാർത്ഥികൾക്കും എസ്എസ്എല്‍സി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും അനുമോദനം സംഘടിപ്പിച്ചു. യുഎസ്എസ് സ്കോളര്ഷി പ്പിന് അര്‍ഹരായ കെ.അനുനന്ദ, എം.അവിഷ്ണ, എസ്എസ്എല്‍സി മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കിയ ആര്യ ബി.എസ്, എസ്എസ്എല്‍സി സിബിഎസ്ഇ ഉന്നത വിജയിയായ മാളവിക പ്രദീപ് എന്നിവരെയാണ് അനുമോദിച്ചത്. സംഘം പ്രസിഡന്റ് കെ.വി.പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അംഗങ്ങളായ പി.വി.ദാമോദരന്‍, എസ്.കെ.കരുണാകരന്, കെ.അച്യുതന്, എം.ശശിധരന് എന്നിവര്‍ ഉപഹാരസര്പ്പണം നടത്തി. സെക്രട്ടറി കെ.പി.മോഹനന്, സജീവ് അരിയേരി, ടി.സി.ബാബു, കെ.ഷാജി, സന്തോഷ് എന്‍.വി, കെ.രഞ്ചിത്ത്, കെ.രമേശന്, സി.കെ.ഷാജി, കെ.വി.ഉത്തമന് എന്നിവര്‍ സംസാരിച്ചു