അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് 2024 -25 വാർഷിക പദ്ധതി; വയോജനസംഗമവും പഞ്ചായത്ത്തല വയോജന ക്ലബ്ബ് രൂപീകരണവും നടന്നു
അഞ്ചരക്കണ്ടി : അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനസംഗമവും പഞ്ചായത്ത്തല വയോജന ക്ലബ്ബ് രൂപീകരണവും കണ്ണാടിവെളിച്ചം കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്നു. അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ലോഹിതാക്ഷൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. അനിൽകുമാർ അധ്യക്ഷതവഹിച്ചു. ഐ.സി.ഡി.എസ്. സൂപ്പർവൈസർ ഇ. ഷിൻജ സ്വാഗതം പറഞ്ഞു. കില പ്രതിനിധി മന്ദൻമോഹൻ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളായ എം രമേശൻ പി.എം മോഹനൻ മാസ്റ്റർ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.കെ.സരിത തുടങ്ങിയവർ സംസാരിച്ചു. വയോജനങ്ങൾക്ക് ആരോഗ്യ പരിശോധന വയോജനങ്ങളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു.