കണ്ണൂർ ഡി സി സി പ്രസിഡൻറ് അഡ്വ മാർട്ടിൻ ജോർജിൻ്റെ നേതൃത്വത്തിൽ നവീൻ ബാബുവിന്റെ വീട് സന്ദർശിച്ചു
കണ്ണൂർ : കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ പത്തനംതിട്ടയിലെ വീട് കണ്ണൂർ ഡി സി സി പ്രസിഡൻറ് അഡ്വ മാർട്ടിൻ ജോർജിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചു. ഭാര്യയെയും മക്കളെയും ആശ്വസിപ്പിക്കുകയും ചെയ്തു. കെപിസിസി മെമ്പർ കെസി മുഹമ്മദ് ഫൈസൽ ,മഹിള കോൺഗ്രസ് ജില്ല പ്രസിഡൻ്റ് ശ്രീജ മഠത്തിൽ, ജില്ല ജനറൽ സെക്രട്ടറി ഉഷ അരവിന്ദ് പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുംപുറം എലിസബത്ത് എലിസബത്ത് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.