പി ആർ എം കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
കൊളവല്ലൂർ : പിആർഎംഎസ് കൊളവല്ലൂർ എച്ച് എസ് എസ് ൽ പുതുതായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. നവംബർ 29ന് രാവിലെ സ്കൂളിൽ വെച്ച് നടത്തിയ ചടങ്ങ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻരാജ് പി ഐപിഎസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ. ഷമീർ പറമ്പത്ത് അധ്യക്ഷതവഹിച്ചു.
ഹെഡ്മാസ്റ്റർ ശ്രീ പ്രശാന്ത് മാസ്റ്റർ ചടങ്ങിന് സ്വാഗതം പറഞ്ഞു. കൊളവല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ ഷാജു എസ് പി സി പതാക കൈമാറി. കുന്നോത്ത് പറമ്പ് ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. വർഷ രക്തദാന സമ്മതപത്രം സ്വീകരിച്ചു. കൂത്തുപറമ്പ് കൃഷി ഓഫീസർ ആനന്ദ് സി സ്കൂളിലേക്ക് പച്ചക്കറി വിത്തുകൾ കൈമാറി. കുട്ടികൾ സമാഹരിച്ച ലൈബ്രറി പുസ്തകങ്ങൾ സ്കൂൾ ലൈബ്രേറിയൻ ശ്രീമതി ബേബി ഏറ്റുവാങ്ങി. എസ്പിസി കേഡറ്റുകൾക്കായുള്ള പ്രതിജ്ഞ എസ് പി സി എഡിഎൻഒ ശ്രീ രാജേഷ് കെ ചൊല്ലിക്കൊടുത്തു.
കലാധ്യാപകൻ ശ്രീ. സുമോദ് മാസ്റ്റർ കമ്മീഷണർക്ക് ചായ ചിത്രം കൈമാറി. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ശ്രീ യൂസഫ് സി ചടങ്ങിന് നന്ദി രേഖപ്പെടുത്തി. ചടങ്ങിനോട് അനുബന്ധിച്ച് എസ് ഐ അഖിൽ പച്ചക്കറി തൈകൾ നട്ടു. പാനൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ശ്രീ. ശ്രീജിത്ത് എൻ കെ സിഗ്നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് റെയിഞ്ച് എക്സൈസ് ഓഫീസർ ശ്രീ ജിജിൽ കുമാർ എം പി എസ്പിസി റൂം ഉദ്ഘാടനം ചെയ്തു. തുടർന്ന് എസ് പി സി കേഡറ്റുകളുടെ ലഹരി വിരുദ്ധ ഫ്ലാഷ് മോബും സംഘടിപ്പിച്ചു.