ഇതുവരെ മദ്യപിക്കാത്ത തന്നെ മദ്യപാനിയാക്കി ചിത്രീകരിച്ചു; വളപട്ടണം പൊലിസിന്റെ ക്രൂരത വിവരിച്ച് എഴുത്തുകാരന് ഇയ്യ വളപട്ടണത്തിന്റെ വൈറൽ കുറിപ്പ്
കണ്ണൂർ : വയോധികനായ വഴി യാത്രക്കാരനെ റോഡു മുറിച്ചു കടക്കാൻ സഹായിക്കാൻ അഭ്യർത്ഥിച്ചതിന് എഴുത്തുകാരൻ ഇയ്യ വളപട്ടണത്തിനെ തിരെ പൊലിസ് അതിക്രമം നടത്തിയെന്ന് പരാതി. എഴുത്തുകാരന് ഇയ്യ വളപട്ടണത്തെ മദ്യപാനിയാക്കി ചിത്രീകരിക്കാന്‍ പോലിസ് ശ്രമിച്ചെന്ന് ആരോപണം. ഇയ്യ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടക്കാന്‍ പ്രയാസപ്പെടുന്ന ഒരാളെ റോഡ് മുറിച്ച് കടത്തേണ്ട കാര്യം പോലിസ് ഉദ്യോഗസ്ഥനോട് പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമായതെന്ന് ഇയ്യ വളപട്ടണം പറയുന്നു. പിന്നീട് ഇയ്യയെ സ്റ്റേഷനില്‍ കൊണ്ടുപോവുകയും മദ്യപാനിയായി ചിത്രീകരിക്കുകയും ചെയ്തു.
നടക്കാന്‍ ബുദ്ധിമുട്ടായ ഒരാളെ റോഡ് മുറിച്ച് കടക്കാന്‍ സഹായിക്കാന്‍ പോയതാണ്. ഒരൊറ്റ വാഹനം പോലും നിരത്ത് മുറിച്ച് കടക്കാന്‍ അനുവദിക്കുന്നില്ല. അക്കാര്യം മുന്നില്‍ നില്ക്കുന്ന പോലിസുകാരനോട് പറഞ്ഞതാണ് പ്രശ്നം. എന്നാല്‍ പോലിസുകാരന് ട്രാഫിക്ക് നിയന്ത്രിക്കാനല്ല ഗവര്‍ണ്ണരുടെ യാത്ര സുരക്ഷിതമാക്കാന്‍ നില്‍ക്കുന്നത് എന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. എന്റെ പോലിസ് സുഹൃത്തുക്കള്‍ക്ക് വളരെ സങ്കടത്തോടെയും വേദനയോടെയുമാണ് ഈ കുറിപ്പ് എഴുതുന്നത്. ഇന്നലെ രാത്രി ഉറങ്ങിയില്ല. കണ്ണടക്കുമ്പോള്‍ എന്നെ മാനസീകമായി ക്രൂശിച്ച പോലിസുകാരുടെ മുഖം മനസ്സില്‍ വരുന്നു. പിന്നെ ഉറക്കം വന്നില്ല. അവരുടെ രൂക്ഷമായ, മനസ്സിനെ മുറിപ്പെടുത്തുന്ന സംസാരം ചെവിയില്‍ കേള്‍ക്കുന്നു. പിന്നെങ്ങനെ എനിക്ക് ഉറങ്ങാന്‍ കഴിയും.
ഈ കുറിപ്പ് ഏഫ്ബിയില് എനിക്ക് പോസ്റ്റ് ചെയ്യാം. എന്നാല്‍ പോലിസുകാരില്‍ നിന്നുള്ള അനുഭവം എഫ്ബിയില്‍ എഴുതിയാല്‍ അത് സര്‍ക്കാരിനെതിരെ യും മൊത്തം പോലിസ് സേനക്ക് എതിരെയുമാക്കി മാറ്റാന്‍ അധികം സമയം വേണ്ട എന്നു അറിയുന്നതുകൊണ്ടാണ് ഇങ്ങനെ എന്റെ പോലിസ് സുഹൃത്തുക്കള്‍ക്ക് മാത്രമായി എഴുതുന്നത്. ഇവിടത്തെ സിസ്റ്റം എത്ര നന്നാക്കാന്‍ ശ്രമിച്ചാലും നന്നാകാന്‍ വിടില്ല എന്നു തീരുമാനിക്കുന്ന ഒരു വിഭാഗം പോലിസുകാരുണ്ട്. ഞാന്‍ പറയുന്നത് കേള്‍ക്കാനുള്ള സന്മനസ്സ് പോലും പോലിസുകാര്‍ കാണിച്ചില്ല. മറ്റൊരു പൊലിസുകാരനായ രാജേഷ്, സി.പി.എം ലോക്കൽ സെക്രട്ടറി ഷക്കീൽ ,ബിജു പൊലിസ് , മുൻ എ.സി.പി ടി.കെ രത്നകുമാർ, രമേശൻ വെള്ളോറ ,വളപട്ടണം സി.ഐ എന്നിവർ ഉള്ളതുകൊണ്ടാണ് താൻ അറസ്റ്റിൽ നിന്നും രക്ഷപ്പെട്ടത്. സ്റ്റേഷനിലുള്ള പൊലിസുകാരൊക്കെ ഒരു കൊലപാതകിയോട് പെരുമാറുന്നതു പോലെ അത്രയ്ക്ക് രൂക്ഷമായാണ് പെരുമാറിയത് . ഇങ്ങനെയുള്ളവരിൽ നിന്നും എന്തു നീതി നിർവഹണമാണ് സമൂഹത്തിൽ നിന്നും ലഭിക്കുകയെന്നും ഈ യ്യ ചോദിച്ചു. ഒരു ഹൃദ്രോഗിയാണെന്നു പറഞ്ഞിട്ടും തന്നോട് എന്തിനാണ് മനുഷ്യൻമാരോട് പൊലിസ് ഇങ്ങനെ പെരുമാറുന്നതെന്ന ചോദ്യമാണ് തനിക്കുള്ള തെന്നും ഇയ്യ വളപട്ടണം തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു