ഒമാനിലെ വാഹനാപകടത്തിൽ കണ്ണൂർ മട്ടന്നൂർ സ്വദേശിയായ നാലുവയസുകാരി മരിച്ചു
കണ്ണൂർ : ഒമാനിലെ ഹൈമക്കടുത്ത് ആദമിലുണ്ടായ വാഹനാപകടത്തിൽ മലയാളി പെൺകുട്ടി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിയായ നാലുവയസുകാരി ജസാ ഹയറയാണ് മരിച്ചത്. പിതാവ് നവാസും കുടുംബവും സഞ്ചരിച്ച വാഹനം സലാലയിൽ നിന്നുള്ള മടക്കയാത്രയിൽ ആദമിൽ വെച്ച് അപകടത്തിൽപ്പെടുകയാ യിരുന്നു. ബാംഗ്ലൂർ KMCC ഓഫീസ് സിക്രട്ടറി മൊയ്തുക്ക മാണിയൂറിന്റെ മകൾ റസിയയും ഭർത്താവ് നവാസും സഞ്ചരിച്ച വാഹനം സലാലയിൽ നിന്നുമുള്ള മടക്കയാത്രയിൽ ആദ മിൽ വെച്ച് ചുഴിക്കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽ പെടുകയായിരുന്നു. പുലർച്ചെ ഒരു മണിയോടെയാണ് അപകടം സംഭവിക്കുന്നത്. വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണാണ് ജസാ ഹയറ മരിച്ചത്. മറ്റുള്ളവരുടെ പരിക്കുകൾ സാരമുള്ളതല്ല. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് തന്നെ നാട്ടിലെത്തിക്കാനാവുമെന്ന് കെഎംസിസി ഭാരവാഹികൾ പറഞ്ഞു